Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doused With Petrol

Ernakulam

ഫോ​ണി​ലൂ​ടെ മാ​താ​വി​നോ​ട് അ​സ​ഭ്യം: സു​ഹൃ​ത്തി​നെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി

തീകൊളുത്തിയ ജീഷ്ണുവിനും പൊള്ളലേറ്റു

പി​റ​വം: സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി. ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​വി​നും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രി യിൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ക്കാ​ട് കോ​ട്ടു​കു​ന്ന​ത്ത് പ്ര​കാ​ശി​ന്‍റെ മ​ക​ൻ അ​രു​ൺ കു​മാ​റി​നെ (25) യാ​ണ് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. സു​ഹൃ​ത്താ​യ നെ​ച്ചൂ​ർ പെ​രു​മ്പി​ള്ളി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ ജി​ഷ്ണു​വാ​ണ് (33) ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ഷ്ണു​വി​നൊ​പ്പ​മെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​യ നെ​ച്ചൂ​ർ പെ​രു​മ്പി​ള്ളി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ ച​ന്ദ​നു (36), നെ​ച്ചൂ​ർ വാ​ഴ​യി​ൽ മാ​ത്യു​വി​ന്‍റെ മ​ക​ൻ സാ​ൽ​ബെ​റി​ൻ (32), ക​ക്കാ​ട് ചൊ​ള്ളാ​ൽ ഗോ​പി​നാ​ഥ​ന്‍റെ മ​ക​ൻ ദേ​വ് സി.​ജി. (36) എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്ത് റി​മാ​ൻ​ഡി​ല​യ​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ സ്നേ​ഹ ഭ​വ​ൻ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​രു​ൺ ഫോ​ൺ വി​ളി​ച്ച് ജി​ഷ്ണു​വി​ന്‍റെ മാ​താ​വി​നോ​ട് അ​സ​ഭ്യം പ​റ​ഞ്ഞു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് പെ​ട്രോ​ൾ ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

അ​രു​ൺ പി​റ​വ​ത്തെ ഒ​രു ടൂ​വീ​ല​ർ വ​ർ​ക്ക് ഷോ​പ്പി​ൽ മെ​ക്കാ​നി​ക്കാ​ണ്. ജി​ഷ്ണു കു​ടും​ബ സ​മേ​തം സൗ​ദി​യി​ലാ​യി​രു​ന്നു. അ​ടു​ത്ത​യി​ടെ​യാ​ണ് നാ​ട്ടി​ൽ അ​വ​ധി​ക്കു വ​ന്ന​ത്. അ​രു​ണും ജി​ഷ്ണു​വും മ​റ്റ് സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം ബു​ധ​നാ​ഴ്ച പ​ക​ൽ തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ക​റ​ങ്ങി ന​ട​ന്ന് വൈ​കു​ന്നേ​ര​മാ​ണ് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

രാ​ത്രി​യി​ൽ ജി​ഷ്ണു വീ​ടി​ന് സ​മീ​പ​ത്തേ​ക്കു​ള്ള ക​വ​ല​യി​ലേ​ക്ക് പോ​യ​പ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ എ​ടു​ത്തി​രു​ന്നി​ല്ല. അ​രു​ൺ ഈ ​സ​മ​യം ഏ​റെ നേ​രം ജി​ഷ്ണു​വി​നെ വി​ളി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ജി​ഷ്ണു​വി​ന്‍റെ മാ​താ​വ് ഫോ​ൺ എ​ടു​ത്ത​പ്പോ​ൾ, ജി​ഷ്ണു​വാ​ണെ​ന്ന് ക​രു​തി അ​സ​ഭ്യം പ​റ​ഞ്ഞു.
ഇ​ക്കാ​ര്യം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ജി​ഷ്ണു​വി​നോ​ട് മാ​താ​വ് പ​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പി​റ​വ​ത്ത് ബാ​റി​ലെ​ത്തി മ​ദ്യ​പി​ക്കു​ക​യും രാ​ത്രി 12 -ഓ​ടെ അ​രു​ണി​നെ വി​ളി​ച്ച് എ​വി​ടെ​യാ​ണ​ന്ന​ന്വേ​ഷി​ച്ചു. ഇ​തി​നു​ശേ​ഷം പ​മ്പി​ലെ​ത്തി സ്കൂ​ട്ട​റു​ക​ളി​ൽ പെ​ട്രോ​ൾ നി​റ​ച്ച ശേ​ഷം കു​പ്പി​യി​ൽ അ​ര ലി​റ്റ​ർ പെ​ട്രോ​ൾ വേ​റെ​യും വാ​ങ്ങി.

സ്നേ​ഹ ഭ​വ​ൻ റോ​ഡി​ലാ​യി​രു​ന്നു അ​രു​ണും​ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​വി​ടെ​യെ​ത്തി​യ ജി​ഷ്ണു​വും അ​രു​ണു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. ഇ​തി​നി​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ൾ അ​രു​ണി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഏ​താ​നും മി​നി​ട്ട് വീ​ണ്ടും വാ​ക്കു​ത​ർ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ ജി​ഷ്ണു സി​ഗ​റ്റ് ലാ​മ്പ് ക​ത്തി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഒ​ഴി​ക്കു​ന്ന​തി​നി​ടെ ജി​ഷ്ണു​വി​ന്‍റെ ശ​രീ​ര​ത്തി​ലും പെ​ട്രോ​ൾ തെ​റി​ച്ച് വീ​ണ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊള്ളലേ​റ്റ​ത്.

70 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ അ​രു​ൺ വെ​ന്‍റി​ലേ​റ്റ​റി​ലാ ണ്. കൈ​യി​ലും വ​യ​റ്റ​ത്തും പൊ​ള്ള​ലേ​റ്റ ജി​ഷ്ണു ഐ​സി​യു​വി​ലാ​ണ്. അ​രു​ണി​നൊ​പ്പ​മു​ണ്ടാ​രു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ ഗീ​വ​ർ​ഗീ​സ്, പ്ര​ഫു​ൽ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. അ​രു​ൺ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Latest News

Corehub Up